യുഎഇയില്‍ എക്സ്ചേഞ്ച് സെന്ററുകള്‍ പ്രവാസികള്‍ അയക്കുന്ന പണത്തിന് നല്‍കേണ്ട ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു. യു എ ഇ യില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇനി വീട്ടിലേക്ക് പണം അയക്കാന്‍ കൂടുതല്‍ പണം അടക്കേണ്ടി വരും. യുഎഇയിലെ ഏതാനം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളാണ് ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പണമടക്കല്‍ ഫീസ് ഏഴു മുതല്‍ പത്തു ശതമാനം വരെ വര്‍ധിച്ചത്.
1000 ദിര്‍ഹത്തില്‍ താഴെ പണം അയക്കാനുള്ള ചാര്‍ജ് 1 ദിര്‍ഹം കൂട്ടി, അതായത് നിലവിലെ 15 ദിര്‍ഹം 16 ആയി ഉയര്‍ന്നു. 1000 ദിര്‍ഹത്തിന് മുകളിലുള്ള ഇടപാടിന് നിലവിലുള്ള 20 ദിര്‍ഹത്തില്‍ നിന്ന് 22 ആയി ചാര്‍ജ് ഉയര്‍ത്തിയെന്ന് ഓറിയന്റ് എക്സ്ചേഞ്ച് ദുബായ് സിഇഒ രാജീവ് പഞ്ചോലിയ അറിയിച്ചു. ഇപ്പോഴത്തെ ജീവിത ചിലവുകള്‍ വര്‍ധിച്ചതാണ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നിരക്കുകള്‍ ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍ വെറും
എന്നാല്‍ യുഎഇ എക്സ്ചെഞ്ചില്‍ ഏപ്രില്‍ 15 മുതലായിരിക്കും പുതിയ നിരക്കുകള്‍ വരുകയെന്ന് സിഇഓ പ്രോമോത് മാങ്ങാട് അറിയിച്ചു. 1000 ദിര്‍ഹത്തിന് താഴെ അയക്കുന്നതിന് ഏഴു ശതമാനത്തില്‍ താഴെ മാത്രമേ വര്‍ധിപ്പിച്ചിട്ടുള്ളു.
Post Your Comments