IndiaNews

ദിനകരൻ- ശശികല സ്വാധീനത്തിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ നേതാക്കൾ രംഗത്ത്

ചെന്നൈ: എഐഎഡിഎംകെ ശശികല വിഭാഗത്തില്‍ പൊട്ടിത്തെറി.ജനറല്‍ സെക്രട്ടറി ശശികലയും മരുമകനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനും സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് മന്ത്രിമാരും നേതാക്കളും രാഗത്തെത്തിയെന്നാണ് സൂചന. ശശികലയും ദിനകരനും പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്നും ഇവര്‍ മാറിനിന്നാല്‍ പനീര്‍ശെല്‍വം വിഭാഗം കൂടെ ചേരുമെന്നും എതിർക്കുന്നവർ കരുതുന്നു. ശശികലയും ദിനകരനും സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ മറ്റു വഴി നോക്കുമെന്ന് വിമത വിഭാഗത്തിലെ ഒരു നേതാവ് വ്യക്തമാക്കി.

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതോടെയാണ് എതിർപ്പുകൾ ആരംഭിച്ചത്. ദിനകരനായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. കോഴ നല്‍കാന്‍ നേതൃത്വം നല്‍കിയെന്ന് പരാതിയുയര്‍ന്ന സംസ്ഥാന ആരോഗ്യ മന്ത്രി സി. വിജയഭാസ്‌ക്കറിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button