ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രണ്ട് വയസ്സെങ്കിലും അമ്മയുടെ മുലപ്പാല്‍ കൊടുക്കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനേക്കാള്‍ ആരോഗ്യകരമായ ഒന്ന് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കില്ല. എന്നാല്‍, ഇന്ന് മിക്ക കുട്ടികള്‍ക്കും മുലപ്പാല്‍ കിട്ടാറില്ല എന്നതാണ് വാസ്തവം. യുവതികളില്‍ അത്രമാത്രം മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല.
ജീവിതരീതികള്‍ മാറുന്നതിനനുസരിച്ച് എല്ലാം നഷ്ടപ്പെടുകയാണ്. ഇപ്പോള്‍ കുപ്പി പാലാണ് മിക്ക കുട്ടികളുടെയും ആഹാരം. കുപ്പി പാല്‍ കൊടുക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ ദോഷം ചെയ്യുമെന്നാണ് എല്ലാവരുടെയും സംശയം? ഇതിലൊരു ചര്‍ച്ച തന്നെ നടന്നു. ഒരമ്മ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമ്പോള്‍ അതിലൂടെ പലതും കുഞ്ഞിന്റെ ശരീരത്തിലെത്തുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ കുപ്പി പാലിലൂടെ കുഞ്ഞിന് ഒന്നും ലഭിക്കുന്നില്ല.
ലോക ആരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത് അമ്മയുടെ മുലപ്പാലാണ് ഏറ്റവും മികച്ചതെന്നാണ്. അതുപോലെ ഒരമ്മ തന്റെ കുഞ്ഞിന് മുലപ്പാല്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ കൊടുക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നാണ് പറയുന്നത്. ഒരമ്മയുടെ മുലപ്പാല്‍ മറ്റൊരു കുഞ്ഞിലേക്ക് പകരുമ്പോള്‍ അതൊരു ദൈവിക പ്രക്രിയയായി മാറുന്നു. മുലപ്പാല്‍ ദാനം ചെയ്യുന്ന പ്രക്രിയയാണ് പറഞ്ഞുവരുന്നത്.
ഒരു കപ്പിലോ, സപ്ലിമെന്റല്‍ നേഴ്‌സിങ് സിസ്റ്റം വഴിയോ നല്‍കാം. യൂട്യൂബില്‍ ഇതിനെക്കുറിച്ചുള്ള വീഡിയോകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുലപ്പാല്‍ ദാനം, അതിന്റെ പ്രക്രിയ അറിഞ്ഞശേഷം ചെയ്യുക.
Post Your Comments