ദുബായിൽ 180 വ്യാജ ഡ്രൈവിങ് ലൈസൻസ് അനുവദിച്ചതിന് ദുബായ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ മുൻ ജീവനക്കാരന് 1,50,000 ദിർഹം (24 ലക്ഷം ഇന്ത്യൻ രൂപ) പിഴ. ഡ്രൈവിങ് ലൈസൻസിന് വേണ്ടി അപേക്ഷിച്ചവർക്ക് ശരിയായ ടെസ്റ്റുകൾ നടത്താതെയും മറ്റും നടത്താതെ ലൈസൻസ് അനുവദിച്ചുവെന്നാണ് ഇയാൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.
2011 ൽ ഇഷ്യൂ ചെയ്‌ത ലൈസൻസുകളുടെ പരിശോധിക്കുന്നതിനിടെയാണ് ചില ലൈസൻസുകൾ വ്യാജമാണെന്നും മതിയായ രേഖകൾ ഇല്ലാതെയാണ് ഇവ അനുവദിച്ചിരിക്കുന്നതെന്ന് ശ്രദ്ധയിൽ പെട്ടതായും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 173 ലൈസൻസുകൾ കൂടി ഇത്തരത്തിൽ അനുവദിച്ചതായി കണ്ടെത്തി. തുടർന്ന് ഇവ അനുവദിച്ചത് ആരാണെന്ന് കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു.
Post Your Comments