ന്യൂഡല്‍ഹി•രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന, ആസാം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രമുഖ കമ്പനികളുടെ 9 ഉത്പന്നങ്ങള്‍ തീരെ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഏപ്രില്‍ 2016 നും ജനുവരി 2017 നും ഇടയില്‍ നടന്ന ഗുണനിലവാര പരിശോധനകളില്‍ ഇവ പരാജയപ്പെട്ടതായും ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പെപ്സികോ ഇന്ത്യയുടെ മിറിന്‍ഡ, നെസ്‌ലേ ഇന്ത്യയുടെ സെറിലാക് വീറ്റ്, അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഫോര്‍ച്യൂണ്‍ ഓയില്‍, മാരികോ ഇന്ത്യയുടെ സഫോള ഗോള്‍ഡ് ഓയില്‍, പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടി, സബ്‌വേ പോലെയുള ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഉപയോഗിക്കുന്ന ചീസ്, മുരുഗപ്പ ഗ്രൂപ്പിന്റെ കുപ്പിവെള്ളം, ഹല്‍ദിറാമിന്റെ ആലൂ ഭൂജിയ, ഹെര്‍ബാലൈഫ് ഫ്രഷ് എനര്‍ജി ഡ്രിങ്ക് മിക്സ് എന്നിവയാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. വിവരാവകാശ നിയമപ്രകാരം (ആർടിഐ) ആക്ട് വഴി ശേഖരിച്ച വിവരങ്ങളാണ് മാധ്യമം പുറത്തുവിട്ടത്.
Post Your Comments