ചണ്ഡിഗഡ്•ഡല്‍ഹി പോലീസിലെ മൂന്ന് പോലീസുകാര്‍ ഉപദ്രവിച്ചു എന്നാരോപിച്ച് സോനിപത് സ്വദേശിയായ യുവാവ് ഫേസ്ബുക്കിലൂടെ തത്സമയ സംപ്രേക്ഷണം നടത്തി ജീവനൊടുക്കി.
28 കാരനായ ദീപക് കുമാര്‍ ആണ് മരിച്ചത്. കിടപ്പുമുറിയുടെ ഭിത്തിയില്‍ പതിച്ച നിലയില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹി പോലീസിലെ മൂന്ന് പോലീസുകാരില്‍ രണ്ടുപേരുമായി ദീപകിന് ബന്ധമുണ്ടായിരുന്നു. ഈ രണ്ടുപേര്‍ ദീപകിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ദീപക് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഭാര്യയെ കഴിഞ്ഞദിവസം ബന്ധുവിന്റെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം സ്ട്രീം ചെയ്യുന്നതിന് മുന്‍പ് മകനോടൊപ്പമുള്ള ചിത്രം ദീപക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട് കുടുംബാംഗങ്ങളും ബന്ധുക്കളും ഉടന്‍ വീട്ടില്‍ പാഞ്ഞെത്തിയെങ്കിലും ദീപക് മരിച്ചിരുന്നു.
Post Your Comments