തിരുവനന്തപുരം: കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം. സുധീരന്റെ വീടിന് സമീപത്തേക്ക് മദ്യശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡ് പിന്നോട്ട് പോകരുതെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. ഒരു ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രം സഹിതമാണ് അദ്ദേഹം ട്വീറ്ററിലൂടെ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പേരൂര്‍ക്കടയില്‍ നിര്‍ത്തലാക്കിയ മദ്യശാല വി.എം. സുധീരന്റെ വീടിരിക്കുന്ന ഗൗരീശപട്ടത്ത് സ്ഥാപിക്കാനായിരുന്നു കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. പുതിയ മദ്യശാലയ്ക്ക് വേണ്ടി നിര്‍മ്മാണം തുടങ്ങിയതും, സുധീരന്റെ തന്നെ നേതൃത്വത്തില്‍ ഈ മദ്യശാലയ്‌ക്കെതിരെ ശക്തമായ സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും കണ്‍സ്യൂമര്‍ഫെഡിന് സ്ഥലം വാടകയ്ക്ക് നല്‍കിയ ആളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഫലമായി, സ്ഥലം കണ്‍സ്യൂമര്‍ഫെഡിന് വിട്ടു നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് ഇദ്ദേഹം പിന്മാറുകയും ചെയ്തിരുന്നു. എക്‌സൈസ് നിയമങ്ങളില്‍ വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഉണ്ടെന്നും, എന്നാല്‍ വി.എം. സുധീരന്റെ വീടില്ലെന്നും മാധവന്‍ ട്വിറ്ററില്‍ പറഞ്ഞു.
Post Your Comments