
മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച എട്ടുമണിയോടെ ആരംഭിക്കുും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പതിനൊന്നു മണിയോടെ വേട്ടെണ്ണിത്തീരും. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍.
ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഏഴ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ മുറിയിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്കു പുറമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന നിരീക്ഷകരുമുണ്ടാകും.
മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി 10 ടേബിളുകളുമാണ് സജ്ജീകരിക്കുന്നത്. ഓരോ റൗണ്ട് എണ്ണിത്തീരുമ്പോഴും ഫലം മൈക്കിലൂടെ പ്രഖ്യാപിക്കും. പതിവുപോലെ തപാല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുക.
Post Your Comments