ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബുര്‍ജ് ഖലീഫയെ വെല്ലുന്ന തരത്തില്‍ കെട്ടിടം ഒരുങ്ങുന്നത്.
കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.
ഈ സ്വപ്‌ന പദ്ധതിയ്ക്കു വേണ്ടി മുംബൈ തന്നെ തിരഞ്ഞെടുക്കാന്‍ കാരണവും അദ്ദേഹം തന്നെ വെളിപ്പെടുത്തി.
പ്രസിദ്ധമായ താജ് ഹോട്ടലും, ബല്ലാര്‍ഡ് എസ്റ്റേറ്റും, റിലയന്‍സിന്റെ ആസ്ഥാനവുമെല്ലാം മുംബൈ ആയതിനാലുമാണ് ഈ സ്വപ്‌ന പദ്ധതി മുംബൈ മറൈന്‍ ഡ്രൈവില്‍ തുടങ്ങാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പദ്ധതിയ്ക്കു വേണ്ടി പുറത്തു നിന്ന് ഒരാളും പണം മുടക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ മറൈന്‍ ഡ്രൈവില്‍ ആരംഭിയ്ക്കുന്ന ബുര്‍ജ് ഖലീഫ മോഡല്‍ കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടാണെന്നും അദ്ദേഹം അറിയിച്ചു.
500 ഹെക്ടറില്‍ തയ്യാറാകുന്ന ഈ കെട്ടിടത്തില്‍ ബിസിനസ്സ്, ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി വമ്പന്‍ പദ്ധതികളാണ് ഈ കെട്ടിടത്തിലുണ്ടാകുകയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
Post Your Comments