Latest NewsInternational

വായുവില്‍നിന്ന് ജലം വേര്‍തിരിക്കാം: ഉപകരണം വികസിപ്പിച്ചു

വായുവില്‍നിന്ന് ജലം ലഭിക്കും എന്നു കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, സൗരോര്‍ജ്ജം ഉപയോഗിച്ച് അതും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. വരണ്ട കാലാവസ്ഥയില്‍ പോലും പേടിക്കേണ്ടതില്ല. മരുഭൂമിയിലും ഇത് പ്രവര്‍ത്തിക്കും.

മസാസാച്ചുസെറ്റ്സിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍. ഇതിനായി ഒരു ഉപകരണം വികസിപ്പിച്ചിരിക്കുകയാണ്. 20 ശതമാനം ആര്‍ദ്രത നിറഞ്ഞ അന്തരീക്ഷത്തിലും വായുവില്‍നിന്ന് വെള്ളം വേര്‍തിരിക്കാന്‍ ഉപകരണത്തിന് സാധിക്കും. വളരെക്കാലത്തെ പരിശ്രമ ഫലമാണിതെന്ന് വിദഗ്ധര്‍ പറയുന്നു.

മരുഭൂമിയില്‍ യാത്ര ചെയ്യേണ്ടിവരുമ്പോഴും ചൂട് കഠിനമായ സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ക്കും ഈ ഉപകരണം വളരെ ഉപകാരം ചെയ്യും. മാത്രമല്ല, പ്രകാശമല്ലാതെ മറ്റൊരു ഊര്‍ജ്ജം ഇതിന് വേണ്ട. ഏത് കാലാവസ്ഥയിലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ഗുണനിലവാരം ഈ ഉപകരണത്തിനുണ്ട്.

നിലവില്‍ വായുവില്‍നിന്ന് ജലം വേര്‍തിരിക്കുന്ന ഉപകരണം അതീവ സങ്കീര്‍ണവും ചിലവേറിയതുമാണ്. പകല്‍ മുഴുവന്‍ ഉണ്ടാക്കുന്ന ജലം സംഭരിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button