മുംബൈ : വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥികളും അദ്ധ്യാപകനും കടലിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ സിന്ധു ദുർഗയിലെ വെയ്‌രി ബീച്ചിലാണ് സംഭവം. കർണാടക ബെലാഗവിയിലെ എൻജിനിയറിംഗ് കോളജിൽ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാർഥികളും അദ്ധ്യാപകനുമാണ് മരിച്ചത്.
40 പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയത്. കടലിൽ മുങ്ങിത്താണ മറ്റ് മൂന്നു വിദ്യാർഥിളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇതിൽ ഒരു വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണ്. തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കടലിൽ കുളിക്കാൻ ഇറങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Post Your Comments