ശ്രീനഗർ : ശ്രീനഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ഫാറൂക്ക് അബ്ദുള്ളക്ക് ജയം. 9,199 വോട്ടുകള്‍ക്കാണ് പിഡിപി സ്ഥാനാര്‍ത്ഥിയായ നാസിര്‍ അഹമ്മദ് ഖാനെ ഫറൂക്ക് അബ്ദുള്ള പരാജയപ്പെടുത്തിയത്. ആകെ 7.13 ശതമാനം പോളിംഗ് മാത്രമായിരുന്നു ഈ മാസം പത്തിന് നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവ്യ്പിലും സംഘര്‍ഷത്തിലും എട്ടുപേര്‍ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഫാറൂക്ക് അബ്ദുള്ള, നാസിര്‍ അഹമ്മദ് ഖാന്‍ എന്നിർക്കു പുറമേ ഏഴു സ്ഥാനാര്‍ത്ഥികൾ കൂടി ജനവിധി തേടിയിരുന്നു. സംഘർഷത്തെത്തുടർന്ന് 38 ഇടങ്ങളില്‍ നടന്ന റീ പോളിംഗ് നടന്നെങ്കിലും രണ്ടു ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.
Post Your Comments