KeralaNews

എസ് കെ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു: സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം

ഇടപ്പഴിഞ്ഞി: എസ്കെ ആശുപത്രി കെട്ടിടത്തിന്‌ മുകളിൽനിന്ന്‌ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ആശുപത്രിയിലെ മുൻ ജീവനക്കാരി അഞ്ജു(23) ആണ്‌ ആത്മഹത്യ ചെയ്തത്. കണ്ണാടിചില്ലിട്ട് മറച്ച ആശുപത്രിക്ക് മുകളില്‍ നിന്ന് ചാടാനാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവതിയുടെ മൃതദേഹവുമായി ജനകീയ സമിതി ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിയെങ്കിലും ഇതിനെതിരെ അഞ്ജുവിന്റെ ബന്ധുക്കൾ രംഗത്ത് വന്നതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ അഞ്ജുവിന്‍റെ മരണത്തില്‍ ആശുപത്രിക്ക് പങ്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ അഞ്ജുവിന് എല്ലാ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നതായും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഒരു യുവാവുമായി യുവതി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button