NewsInternational

ഡൊണാള്‍ഡ് ട്രംപിനെതിരെ ബഹിരാകാശത്ത് നിന്നും പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സ്‌പേസിൽ നിന്നും പ്രതിഷേധം. സ്വതന്ത്ര ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച കാലവാസ്ഥാ ബലൂണിലാണ് ട്രംപിനുള്ള പ്രതിഷേധ സന്ദേശമുള്ളത്. ‘LOOK AT THAT, YOU SON OF A BITCH’ എന്ന ട്വിറ്റർ സന്ദേശം അച്ചടിച്ച് ഇതിൽ ബന്ധിപ്പിച്ചിരിക്കുകയായിരുന്നു.

‘അഫ്രോഡിറ്റ്’ എന്ന ഈ ബലൂണിന്റെ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയതും പദ്ധതിക്ക് ഏകോപനം നടത്തിയതും സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയാണ്‌. ബഹിരാകാശത്ത് നിന്ന് ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം. നാസയുടെ ഭൗമശാസ്ത്ര പഠനത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രതിഷേധമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button