തിരുവനന്തപുരം : പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ കുരുങ്ങി തോമസ് ചാണ്ടി. സര്‍ക്കാര്‍ തീരുമാനത്തെ തുടർന്ന് കെ.എസ്.ആര്‍.ടി.സിയുടെ എം.ഡി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ആളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കമാണ് ഇപ്പോൾ വിവാദമയിരിക്കുന്നത്. ഈ നീക്കത്തിനെതിരെ കോര്‍പ്പറേഷനിലെ സി.ഐ.ടി.യു നേതൃത്വം ഇന്നലെ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നല്‍കി. ഇതോടൊപ്പം എ.ഐ.ടി.യു.സിയുടെ അതൃപ്തി സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്‍.സി.പി നേതൃത്വത്തെ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ എം.ഡി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ആന്റണിചാക്കോയെ പി.എ ആക്കുന്ന തീരുമാനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര വോള്‍വോ ബസുകളുടെ അറ്റകുറ്റപ്പണിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന ആൾ കൂടിയാണ് ആന്റണി ചാക്കോ. അതിനാൽ ആന്റണിചാക്കോയെ പി.എ ആക്കുന്ന തീരുമാനവുമായി മന്ത്രി തോമസ് ചാണ്ടി മുന്നോട്ടു പോയാല്‍ ഇടതുപക്ഷ യൂണിയനുകള്‍ ശക്തമായ എതിർപ്പുമായി രംഗത്തെത്തും. ഇതിന്റെ ഭാഗമായി സി.ഐ.ടി.യു നാളെ യോഗം ചേരും. അതോടൊപ്പം 20ന് സമര പരിപാടികള്‍ തീരുമാനിക്കുന്നതിന് എ.ഐ.ടി.യു.സി സംസ്ഥാന ഭാരവാഹികളുടെ യോഗവും ചേരും.
Post Your Comments