ഹൈദരാബാദ് : പാര്‍ട്ടി സമ്മേളന ചിലവിനുള്ള തുക കണ്ടെത്താന്‍ മന്ത്രി ഐസ്ക്രീം വില്‍പന നടത്തി മണിക്കൂറിനകം നേടിയത് ഏഴര ലക്ഷം. മന്ത്രിസഭാംഗങ്ങളോടും നേതാക്കളോടും പാര്‍ട്ടി സമ്മേളനത്തിന്റെ ചിലവിനുള്ള തുക കണ്ടെത്താന്‍ രണ്ടു ദിവസം ‘കൂലി’യായി പണിയെടുക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടപ്പോളാണ് മകനും സംസ്ഥാന ഐ.ടി. മന്ത്രിയുമായ കെ.ടി.രാമറാവു ഐസ്ക്രീം വില്‍പന നടത്തി ഒരു മണിക്കൂര്‍ കൊണ്ട് ഏഴരലക്ഷം രൂപ സമ്പാദിച്ചത്. ഹൈദരാബാദ്-നാഗ്പൂര്‍ ദേശീയപാതയിലെ സുചിത്ര ഐസ്‌ക്രീം പാര്‍ലറിലായിരുന്നു വിൽപ്പന.
പാര്‍ലറില്‍ ഒരു മാസത്തെ മൊത്തം വരുമാനം ഈ തുക വരുമെങ്കിലും, മന്ത്രിയുടെ കസ്റ്റമേഴ്സെല്ലാം ധനികരായിരുന്നു. ഇവരെല്ലാം വൻ വന്‍തുകയ്ക്ക് ഐസ്‌ക്രീം വാങ്ങിയതാണ് ഐ.ടി. മന്ത്രിക്ക് മണിക്കൂറിനുള്ളില്‍ ഇത്രയും വരുമാനം നേടാനായത്. അതോടൊപ്പം തന്നെ ചന്ദ്രശേഖരറാവുവിന് ധനശേഖരണത്തെക്കുറിച്ചുള്ള കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടി വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
രണ്ടു ദിവസത്തെ കൂലിയായി എല്ലാവരും ചേര്‍ന്ന് സമാഹരിച്ച തുക ഏപ്രില്‍ ഇരുപത്തിയൊന്നിന് നടക്കാനിരിക്കുന്ന വാര്‍ഷിക സമ്മേളനം ഗംഭീരമായി നടത്താനായി ചിലവിടും. ഇതിനു വേണ്ട 35 കോടി രൂപ പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. കൂടാതെ പാര്‍ട്ടിയുടെ പൊതു സമ്മേളനവും ഇതോടൊപ്പം നടക്കും.
Post Your Comments