NewsIndia

ഡിജിറ്റൽ പണമിടപാട് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്കി ഗ്രഹക്ക് പദ്ധതി: എഞ്ചിനീയറിംഗ് വിദ്യർത്ഥിനിക്ക് ലഭിച്ചത് ഒരു കോടി രൂപ

നാഗ്‌പൂർ: റുപേ കാര്‍ഡ് ഇടപാടുകാർക്കായി നടത്തിയ സമ്മാനപദ്ധതിയിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് ഒരു കോടി രൂപ സമ്മാനം. ലക്കി ഗ്രഹക്ക് യോജന എന്ന സമ്മാന പദ്ധതിയിലെ ഒന്നാം സമ്മാനമാണ് വിദ്യാര്‍ത്ഥിനി നേടിയത്. തന്റെ പുതിയ മൊബൈല്‍ ഫോണിന്റെ മാസ തവണ അടക്കുന്നതിനു വേണ്ടിയാണ് ശ്രദ്ധ മെംഗ്‌ഷേറ്റെ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി റുപേ കാര്‍ഡ് ഉപയോഗിച്ചത്.

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ സമ്മാന പദ്ധതികളിൽ ഒന്നാണ് ലക്കി ഗ്രഹക്ക് യോജന. ലക്കി ഗ്രഹക്ക് യോജന പദ്ധതിയിൽ രണ്ടാം സമ്മാനം നേടിയത് ഗുജറാത്തില്‍ നിന്നുള്ള അധ്യാപകനാണ്. 1100 രൂപയുടെ ഇടപാട് നടത്തിയ ഹര്‍ദിക് കുമാറാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ നേടിയത്. 100 രൂപക്ക് ഇടപാട് നടത്തി സമ്മാന പദ്ധതിയില്‍ പങ്കെടുത്ത ഉത്തരാഖണ്ഡില്‍ നിന്നുള്ള ഭരത് സിംഗ മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ നേടി. സമ്മാന പദ്ധതികളിലൂടെ 258 കോടി രൂപയാണ് രാജ്യം മുഴുവന്‍ സമ്മാനമായി നല്‍കിയത്. വിജയികളായവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button