പുത്തൂര്‍: പട്ടാളത്തെ നാണം കെടുത്തി കേരളം. എം.സി.റോഡില്‍ കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ പ്രാധാന്യമുള്ള ഏനാത്ത് പാലം 19 വര്‍ഷത്തിനുള്ളില്‍ തകര്‍ന്നതും, പിന്നീട് കേന്ദ്ര സർക്കാർ ഇടപെട്ടു പട്ടാളം താൽക്കാലിക ബെയ്‌ലി പാലം നിർമ്മിക്കുകയും, കേരള സർക്കാർ ഉദ്ദ്‌ഘാടനം നടത്തി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. എന്നാൽ പാലത്തിന്റെ ഇരു വശത്തുമുള്ള അപ്റോച്ചു റോഡുകൾ അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ചത് പാലത്തിന്റെ നിർമ്മിതിയെ താഴ്ത്തി കെട്ടാൻ എന്ന് വ്യാപക ആക്ഷേപം. ഇത് മൂലം ഇത് വഴി പോകുന്ന വാഹനങ്ങളുടെ അടിതട്ടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.
36 മണിക്കൂര്‍കൊണ്ട് പാലംനിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ കരസേനയ്ക്ക് നാണക്കേടും പാലം അനുവദിച്ച കേന്ദ്ര സർക്കാരിനെ അപകീർത്തിപെടുത്താൻ മനപ്പൂർവം എടുത്ത നടപടി ആണിതെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച പാലം പണി നാടിനു സമർപ്പിക്കാൻ സർക്കാർ കാണിച്ച ഉത്സാഹം ആപ്പ്രോച് റോഡിൻറെ കാര്യത്തിൽ ഉണ്ടായില്ല. 180 അടി നീളവും, 10 അടി 9 ഇഞ്ച് വീതിയും, 18 ടൺ ഭാരവും ഉള്ള പാലം ഉപദ്രവമായി മാറ്റി കേരള സർക്കാർ എന്നത് നാണക്കേട് ആണെന്ന് യാത്രക്കാർ പറയുന്നു.
വികെ ബൈജു
Post Your Comments