ഭുവനേശ്വര്‍: കേരളത്തിലും ബംഗാളിലും ബിജെപി അധികാരത്തിൽ വന്നാൽ അത് ബിജെപിയുടെ സുവര്‍ണ്ണ സമയമാണെന്ന് അമിത് ഷാ. ഭുവനേശ്വറില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി ദേശീയ അധ്യക്ഷനായ അമിത് ഷാ. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ പദ്ധതികൾ തയ്യാറാക്കുകയാണ് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ മുഖ്യലക്ഷ്യം.
യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട് . വൈകുന്നേരം മൂന്നരയോടെ ഭുവനേശ്വറില്‍ എത്തിയ പ്രധാന മന്ത്രി യോഗത്തിന് മുന്നോടിയായി റോഡ് ഷോ നടത്തി. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കേന്ദ്ര മന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഭുവനേശ്വറിലെ ജനതാ മൈതാനത്താണ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നത്.
Post Your Comments