
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഭീമന്‍ ബോംബ് വര്‍ഷിച്ചതില്‍ യുഎസ് സൈന്യത്തെ അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സൈന്യം വിജയകരമായ ദൗത്യമാണ് നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യുഎസ് സൈന്യം പതിവുപോലെ തങ്ങളുടെ ജോലി ചെയ്തെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ഒബാമയുടെ ഭരണത്തെയും വിമര്‍ശിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തെ സംഭവങ്ങളും കഴിഞ്ഞ എട്ടാഴ്ചത്തെ സംഭവങ്ങളും താരതമ്യം ചെയ്തു നോക്കിയാല്‍ വലിയ വ്യത്യാസം കാണാമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച അഫ്ഗാനിസ്ഥാനില്‍ ബോംബുകളുടെ മാതാവ് എന്നു വിശേഷിപ്പിക്കുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു43 ബോംബാണ് അമേരിക്ക വര്‍ഷിച്ചത്. ആദ്യമായാണ് ഇത്തരത്തിലുള്ള ബോംബുകള്‍ അമേരിക്ക ഉപയോഗിക്കുന്നത്.
Post Your Comments