ന്യൂഡല്‍ഹി•നോ-ഫ്രില്‍സ് (ചെലവ് കുറഞ്ഞ) വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് വേനല്‍ക്കാല ഷെഡ്യൂളില്‍ 22 പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് സമ്മര്‍ ഷെഡ്യൂള്‍. 19 ആഭ്യന്തര സര്‍വീസുകളും മൂന്ന് അന്താരാഷ്ട്ര സര്‍വീസുകളുമാണ് സ്പൈസ് ജെറ്റ് പുതുതായി അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം-ഡല്‍ഹി, തിരുവനന്തപുരം-ബംഗളൂരു, സൂറത്ത്-ജെയ്പൂര്‍, സൂറത്ത്-ഹൈദരാബാദ്, സൂറത്ത്-ഗോവ, ജമ്മു-ഡെറാഡൂണ്‍ തുടങ്ങിയവയാണ് പ്രധാന നോണ്‍-സ്റ്റോപ് സര്‍വീസുകള്‍. ഇവയ്ക്ക് പുറമേ, ഡല്‍ഹി-ഡെറാഡൂണ്‍, ഡല്‍ഹി-കൊച്ചി വിമാനങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അന്തരാഷ്ട്ര റൂട്ടില്‍, ഡല്‍ഹി-ബാങ്കോക്ക്, കൊല്‍ക്കത്ത-ധാക്ക റൂട്ടുകളിലാണ് പുതിയ വിമാനങ്ങള്‍ സ്പൈസ് ജെറ്റ് അവതരിപ്പിക്കുന്നത്.
ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വഴി മാലിയിലേക്ക് ഒരു പ്രതിദിന സര്‍വീസും മേയ് 10 മുതല്‍ സ്പൈസ് ജെറ്റ് ആരംഭിക്കുന്നുണ്ട്.
32 ബോയിംഗ് 737 നെക്സ്റ്റ് ജനറേഷന്‍ വിമാനങ്ങളും, 17 ബോംബാര്‍ഡിയര്‍ ക്യു-400 വിമാനങ്ങളുമാണ് സ്പൈസ് ജെറ്റിനുള്ളത്.
Post Your Comments