Latest NewsNewsIndia

കുൽഭൂഷൺ യാദവിന്റെ വധശിക്ഷ; നിലപാട് വ്യക്തമാക്കി പാക് സൈന്യം

ഇസ്‌ലാമാബാദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിന്റെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും വേണ്ടെന്നു പാക്ക് സൈന്യത്തിലെ ഉന്നതരുടെ തീരുമാനം. ഇന്നലെ റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിലുള്ള സൈനിക ആസ്ഥാനത്ത് ചേർന്ന യോഗത്തിനുശേഷമാണ് തീരുമാനം പ്രസ്താവനയിലൂടെ പുറത്തുവന്നത്. ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ ഖമർ ജാവേഡ് ബജ്‌വയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ഈ നടപടിയെത്തുടർന്ന് ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം വഷളായിരുന്നു. അതേസമയം, തങ്ങളുടെ വിരമിച്ച ഒരു സൈനികനെ നേപ്പാളിൽ കാണാതായ കാര്യം പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഈ സംഭവം യാദവിന്റെ വിഷയവുമായി ബന്ധപ്പെടുത്തുന്നതിനെതിരെ പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ജോലി ആവശ്യത്തിനായി വിളിച്ചുവരുത്തി കേണൽ (റിട്ട) മുഹമ്മദ് സഹീർ ഹബീബിനെ നേപ്പാളിൽ കുടുക്കുകയായിരുന്നുവെന്നാണ് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ അറിയിച്ചത്. നേപ്പാളും ഇന്ത്യയുമായുള്ള അതിർത്തിക്കു സമീപമുള്ള ലുംബിനിയിൽനിന്നു കഴിഞ്ഞയാഴ്ചയാണ് ഇയാളെ കാണാതായത്. അതേസമയം, ഇയാൾ ഇപ്പോൾ ഇന്ത്യയുടെ കസ്റ്റഡിയിലാണെന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button