പട്ന : ട്രെയിന്‍ കൊള്ളയടിക്കാന്‍ ഒരു രൂപ നാണയം ആയുധമാക്കിയ സംഘം പിടിയില്‍. മധ്യകിഴക്കന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ പിടികൂടിയ മോഷണസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിന്‍ കൊള്ളയടിക്കാന്‍ ഒരു രൂപ നാണം വ്യാപകമായി ഉപയോഗിക്കുന്ന രീതി അധികൃതര്‍ മനസ്സിലാക്കിയത്. ന്യൂഡല്‍ഹി -പട്ന രാജധാനി എക്സ്പ്രസിലെ 20 യാത്രക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും വിലയേറിയ വസ്തുക്കളും കൊള്ളയടിച്ച സംഭവത്തിലെ അന്വേഷണമാണ് മോഷ്ടാക്കളെ പിടികൂടുന്നതിലേക്ക് പോലീസിനെ നയിച്ചത്.
മുഗള്‍സരായി ഡിവിഷനില്‍ ഗാമര്ഭദ്വാര സ്റ്റേഷനുകള്‍ക്ക് മധ്യേയാണ് നാലംഗ സംഘം മോഷണം നടത്തിയത്. ഇവരില്‍ നിന്ന് രണ്ട് സെല്‍ഫോണ്‍, പഴ്സുകള്‍, എടിഎം കാര്‍ഡുകള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷണമുതലായി കണ്ടെടുത്തു. ഫത്തേ ഖാന് എന്ന 20 കാരനാണ് മോഷണസംഘത്തിന്റെ സൂത്രധാരനെന്ന് പോലീസ് അറിയിച്ചു. രാജ, ഓംപ്രകാശ് റാം, ചന്ദന്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍. പട്ന മുഗള്‍സരായി ഡിവിഷനില്‍ കൂടി കടന്നുപോകുന്ന പല ട്രെയിനുകളിലും ഇവര്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയതാണ് തെളിഞ്ഞു. രണ്ട് വര്‍ഷമായി ഇവര്‍ ഇപ്രകാരം മോഷണം നടത്തിവന്നതായാണ് സൂചന.
സൂത്രധാരനായ ഫത്തേ ഖാനെ ചോദ്യം ചെയ്തപ്പോള്‍ അലഹബാദ്, ജാന്പൂര്, ഷാഹ്ഗഞ്ജ്, വാരണാസി, ചുനാര്‍, ബുക്സര്‍, ആരാ എന്നിവടങ്ങളിലെല്ലാം ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തി എന്ന് സൂചന ലഭിച്ചിട്ടുണ്ട്.
റെയില്‍വെ ട്രാക്കുകള്‍ തമ്മില്‍ വന്നു യോജിക്കുന്ന സ്ഥലത്ത് ഒരു രൂപ നാണയം തിരുകി വച്ച് സിഗ്നല്‍ സംവിധാനം തകരാറിലാക്കിയാണ് ഇവര്‍ ട്രെയിന്‍ കയറി മോഷണം നടത്തി വന്നത്. നാണയം തിരുകുന്നതോടെ പച്ചയ്ക്ക് പകരം റെഡ് സിഗ്നല്‍ തെളിയുകയും ട്രെയിന്‍ നിര്‍ത്താന്‍ ലോക്കോപൈലറ്റ് നിര്‍ബന്ധിതമാകുകയും ചെയ്യും. ഈ സമയത്ത് മോഷണ സംഘം വിവിധ ബോഗികളില്‍ നുഴഞ്ഞുകയറുകയും യാത്രക്കാരുടെ ബാഗുകളും മറ്റും മോഷ് ടിക്കുകയായിരുന്നു രീതി. ട്രെയിന്‍ നിര്‍ത്തിയാല്‍ ഉടന്‍ ഇയാള്‍ മറ്റ് സംഘാംഗങ്ങള്‍ക്ക് ട്രെയിനില്‍ കയറാന്‍ വാതില്‍ തുറന്ന് നല്‍കും. എത്ര ട്രെയിനുകളില്‍ ഇങ്ങനെ ഈ സംഘം മോഷണം നടത്തി എന്ന് വ്യക്തമാക്കാന്‍ പോലീസ് തയാറായില്ല.
Post Your Comments