ചെന്നൈ: ആദായനികുതി വകുപ്പിന്റെ പരിശോധന തടഞ്ഞ മൂന്ന് മന്ത്രിമാർക്കെതിരെ കേസ്. മന്ത്രിമാരായ ആർ.കാമരാജ്, ഉദുമലൈ രാധാകൃഷ്ണൻ, കെ. രാജു മിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി ദളവൈ സുന്ദരം എന്നിവർക്കെതിരെയാണ് കേസ്. ആരോഗ്യമന്ത്രി സി.വിജയഭാസ്കറിന്റെ വസതിയിലെ പരിശോധനയ്ക്കിടെ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ നാല് അണ്ണാ ഡിഎംകെ നേതാക്കൾ തങ്ങളുടെ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് ചെന്നൈ പൊലീസ് കമ്മിഷണർ കരൺ സിങ്ങിനു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
സിആർപിഎഫ് റെയ്ഡ് നടക്കുമ്പോൾ പുറത്തു നിന്നുള്ളവർ അവിടേക്കു പ്രവേശിക്കരുതെന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായാണ് അണ്ണാ ഡിഎംകെ പ്രവർത്തകർ പെരുമാറിയതെന്നും ഒരു പ്രവർത്തകൻ സിആർപിഎഫ് ഉദ്യോഗസ്ഥനിൽ നിന്നു രേഖകൾ തട്ടിയെടുത്ത് ഓടിയെന്നും പരാതിയിൽ പറയുന്നു.
Post Your Comments