ശ്രീനഗര്‍ : ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനിക ജീപ്പിനു മുന്നില്‍ മനുഷ്യ കവചം. ജനക്കൂട്ടം സൈന്യത്തിനെതിരെ കല്ലെറിയുന്നത് പതിവായ ജമ്മു കശ്മീരില്‍, അതില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് അവരില്‍ നിന്നും ഒരാളെ പിടിച്ച് വാഹനത്തിനു മുന്പില് കെട്ടിയിട്ടത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് റീപോളിങ്ങില്‍ വെറും 2% മാത്രം രേഖപ്പെടുത്തിയതിന്റെ പിറ്റേ ദിവസം മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ജീപ്പില്‍ കെട്ടിയിട്ട യുവാവിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ ഷെയര്‍ ചെയ്ത ഒമര്‍, കല്ലേറില്‍ നിന്നും രക്ഷപ്പെടുന്നതിനായിട്ടാണോ യുവാവിനെ സൈനിക വാഹനത്തിന്റെ മുന്പില് കെട്ടിയിട്ടിരിക്കുന്നതെന്ന് ചോദിച്ചു. തീര്‍ത്തും ഞെട്ടിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം കുറിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സി.ആര്.പി.എഫ് സൈനികരെ കശ്മീരികള്‍ ആക്രമിക്കുന്ന ഒരു വീഡിയോ ദേശീയമാദ്ധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ വീഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Post Your Comments