മുംബൈ: റിലയന്‍സ് ജിയോ ഡി.ടി.എച്ച് രംഗത്തും ഉടന്‍ എത്തുമെന്ന് ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട് ജിയോയുടെ ഡി.ടി.എച്ച് ഡിവെെസുകളുടെ വീഡിയോകള്‍ രംഗത്തെത്തി. ഓണ്‍ലെെനില്‍ ഇതിനകം തന്നെ ഈ വീഡിയോകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ഉടൻ തന്നെ ജിയോയുടെ ഐ.പി അടിസ്ഥാനമാക്കിയുള്ള സെറ്റ് ടോപ് ബോക്സുകള്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ജിയോ ഫൈബര്‍ കണക്ഷനുമായോ ഡിഷുമായോ യോജിപ്പിക്കാന്‍ സാധിക്കുന്ന സെറ്റ് ടോപ് ബോക്സിന്റെ വിഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയിലുള്ള സെറ്റ്ടോപ് ബോക്സിനോട് അനുബന്ധിച്ച് റിമോട്ട് കണ്‍ട്രോളും മറ്റു ഉപകരണങ്ങളും കാണാം. നിലവില്‍ നൂറോളം ചാനലുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ഡി.ടി.എച്ചില്‍ ലഭിക്കുന്നുണ്ട്.
300 ചാനലുകളുമായി തുടങ്ങിയശേഷം പിന്നീട് ചാനലുകളുടെ എണ്ണം കൂട്ടുമെന്നാണ് കരുതുന്നത്. ഏഴ് ദിവസം വരെയുള്ള പ്രോഗ്രാമുകള്‍ കാണാന്‍ സഹായിക്കുന്ന കാച്ച് അപ്പ് ഫീച്ചറും ജിയോ സെറ്റ്ടോപ് ബോക്സിന്റെ പ്രത്യേകതയായി പറയപ്പെടുന്നു. നെറ്റ് ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവക്കൊപ്പം ചേര്‍ന്നാണ് ജിയോ സെറ്റ് ടോപ് ബോക്സുകള്‍ പുറത്തിറക്കുകയെന്നും സൂചനയുണ്ട്.
Post Your Comments