പാലക്കാട്: കാറിലെത്തിയ സംഘം രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റപ്പാലം മുളത്തൂർ ഈങ്ങോറയിലാണ് സംഭവം. രാധാകൃഷ്ണൻ, മനു എന്നിവർക്കാണ് വെട്ടേറ്റത് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് അക്രമികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
Post Your Comments