ലക്നോ•വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി ആദിത്യാനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ ദന്തല്‍ കോളേജുകളിലെ പട്ടിക ജാതി-പട്ടിക വര്‍ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട അടിസ്ഥാനത്തിലുള്ള സംവരണം എടുത്ത് കളഞ്ഞുകൊണ്ടാണ് യോഗി സര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു.
അധികാരമേറ്റ ശേഷം നിരവധി പരിഷ്കാരങ്ങളാണ് യോഗി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്. സംസ്ഥാന വിദ്യാഭ്യാസം രംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഴ്സറി മുതല്‍ ഇംഗ്ലിഷ് പഠനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. നിലവില്‍ ആറാം ക്ലാസ് മുതലാണ് യു.പി സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലിഷ് പഠനം ആരംഭിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമായും സ്വയം-പ്രതിരോധ പരിശീലനം നല്‍കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ നിര്‍ബന്ധമായും ഒരു വിദേശ ഭാഷയെങ്കിലും പഠിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments