ലക്‌നൗ: പുതിയ വോട്ടെടുപ്പ് മെഷീനുകള്‍ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പഴയ വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തന യോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെങ്കില്‍ പുതിയ വോട്ടെടുപ്പ് യന്ത്രങ്ങള്‍ നല്‍കണമെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 2012ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ 2006ലെ വോട്ടിങ് യന്ത്രങ്ങളാണ് നല്‍കിയത്.
അത് ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും യുപി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്‌കെ അഗര്‍വാള്‍ വ്യക്തമാക്കി. വോട്ടിങ് മെഷീനുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
Post Your Comments