ന്യൂഡൽഹി: കാമുകനുമൊത്തുള്ള സ്വകാര്യ വീഡിയോ സമൂഹ മാധ്യമങ്ങളിലെ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടർന്ന് വിദ്യാർഥിനിജീവനൊടുക്കി. ഡൽഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ കാമുകനായ യുവാവിനായി തെരച്ചിൽ തുടരുകയാണ്.
ഡൽഹി രൂപ്നഗറിലെ വസതിയിൽ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് കാമുകനാണ് ഉത്തരവാദിയെന്ന് കത്തിൽ ആരോപിച്ചിരിക്കുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് പെണ്‍കുട്ടി ഇയാളുമായി പരിചയപ്പെടുന്നത്. ഇയാൾ ബിഹാർ സ്വദേശിയാണെന്നാണു സൂചന.
കാമുകന്റെ ഭീഷണി സംബന്ധിച്ച് പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അവർ നടപടി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
Post Your Comments