ദുബായ് : വണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ദുബായിയിൽ നിരോധനം. അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിച്ച 15 ഇനം മരുന്നുകളാണ് ദുബായ് മുൻസിപ്പാലിറ്റി നിരോധിച്ചത്.
ഇത് കൂടാതെ ഇത്തരം മരുന്നുകൾ ഓൺലൈനിൽ സുലഭമാണെന്നും അത്തരം തട്ടിപ്പുകളിൽ വീണു പോകരുതെന്നും അറിയിപ്പ് നൽകി. ഓൺലൈൻ വിൽപ്പന നടത്തുന്ന 90 ശതമാനം മരുന്നുകളും വ്യാജമാണെന്ന് അടുത്തിടെ പുറത്തു വന്ന വേൾഡ് ഹെൽത്ത് ഓർഗനൈസെക്ഷന്റെ റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.
Post Your Comments