ഷാര്‍ജയിലെ മുങ്ങാറായ കപ്പലില്‍ കുടിവെള്ളം പോലും കിട്ടാതെ 19-നും 26-നും ഇടയില്‍ പ്രായമുള്ള പത്ത് ഇന്ത്യന്‍ പൗരന്‍മാര്‍. ശമ്പളവും കഴിക്കാൻ ഭക്ഷണവും ഇല്ലാതെ 20 മാസമായി കപ്പലിൽ കുടുങ്ങി കിടക്കുകയാണിവർ. ജോലിക്കെടുത്ത കമ്പനി പാസ്പോര്‍ട്ടും മറ്റെല്ലാ രേഖകളും പിടിച്ചു വെച്ചിരിക്കുകയാണ്. ഷാര്‍ജയിലെ മീനാഖാലിദ് തുറമുഖത്തിനരികെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. 2016 മാര്‍ച്ചിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ജീവനക്കാരടങ്ങിയ കപ്പല്‍ ഇന്ത്യയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയത്.
തങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും മരണം അകലെയല്ലെന്നും എം.വി സലീം എന്ന കപ്പലിലെ ക്യാപ്റ്റന്‍ അനൂപ് പഥക്ക് പറയുന്നു. ശമ്പളം കിട്ടിയിട്ട് ഒരു വർഷത്തിലേറെയായെന്നും പാസ്പോര്‍ട്ടും രേഖകളും ആരുടെയും കയ്യിലില്ലാത്തതിനാല്‍ കപ്പലുടമ അനുകൂല സാഹചര്യങ്ങളൊരുക്കി തരാതെ കപ്പലിന് ഒരിഞ്ച് നീങ്ങാനാകില്ലെന്നും സലീം പറയുന്നു. പിച്ചക്കാരെ പോലെയാണ് തങ്ങൾ ജീവിക്കുന്നതെന്നും ഭക്ഷണത്തിനും വെള്ളത്തിനും മറ്റു കപ്പലുകളിലെ ജീവനക്കാരോട് അപേക്ഷിക്കേണ്ട ഗതികേടിലാണെന്നും അനൂപ് പഥക്ക് എന്ന യുവാവ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഫോൺ സംഭാഷണത്തിൽ പറയുന്നു.
കപ്പലിലെ ദ്വാരങ്ങളിലൂടെ വെള്ളം കയറിത്തുടങ്ങിയെന്നും കാലാവസ്ഥ കപ്പലിനെ കൂടുതല്‍ അപകടാവസ്ഥയിലാക്കുന്നുവെന്നും അതിനാൽ എത്രയും പെട്ടെന്ന് തങ്ങളെ രക്ഷിക്കണമെന്ന് ഇന്ത്യൻ ഗവൺമെന്റിനോട് അപേക്ഷിക്കുകയാണിവർ.
Post Your Comments