ന്യുയോര്‍ക്ക്: അമേരിക്കയില്‍ ജഡ്ജിയായി നിയമിതയായ ആദ്യ മുസ്ലിം വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്ന ഷെയ്ല അബ്ദസ് സലാമിനെ ബുധനാഴ്ച വൈകിട്ട് മാന്‍ഹട്ടണിലെ ഹഡ്സണ്‍ പാര്‍ക്ക്വേയ്ക്ക് സമീപമുള്ള നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. മരണത്തില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് പറഞ്ഞു.
ഷീല അബ്ദസ് സലാമിന്റെ ഭര്‍ത്താവ് ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തില്‍ അക്രമത്തിന്റെയോ മുറിവുകളുടെയോ പാടില്ല. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
1977 ല്‍ കൊളംബിയ ലോ കോളജില്‍ നിന്നു നിയമബിരുദം നേടിയ ഷെയ്ല ന്യൂയോര്‍ക്ക് സിറ്റി സിവില്‍ കോടതിയില്‍ 1992 – 93 കാലഘട്ടത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് ന്യൂയോര്‍ക്ക് സൂപ്രീംകോടതി ജസ്റ്റീസായി നിയമിതയായി. 2013ല്‍ ഷെയ്ലയെ ന്യൂയോര്‍ക്ക് അപ്പീല്‍സ് കോടതിയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തു. എതിരില്ലാതെ ഷെയ്ല തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Post Your Comments