Latest NewsSports

നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനുനേരെയുണ്ടാകുന്ന ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സൈന്യത്തിനുനേരെയുള്ള ഓരോ അടിക്കും പകരം നൂറ് ജിഹാദികളുടെ ജീവനെടുക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. ആസാദി വേണ്ടവര്‍ ഇന്ത്യയില്‍ നിന്നും പോകണമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ നമ്മുടേതാണെന്നും ഗംഭീര്‍ പറഞ്ഞു. കശ്മീരില്‍ സൈനികരെ ജനക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ ഒരു വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗൗതം ഗംഭീര്‍. വിവിധ സമരങ്ങളില്‍ ആസാദി മുദ്രാവാക്യം ഉയര്‍ന്നിരുന്നു.

ആസാദി വേണ്ടവര്‍ ഇന്ത്യ വിട്ടു പോകണമെന്നാണ് ഗംഭീര്‍ പറയുന്നത്. കഴിഞ്ഞ മാസം ഗുര്‍മെഹര്‍ കൗറുമായി ബന്ധപ്പെട്ട വിവാദത്തിലും ഗംഭീര്‍ ഇന്ത്യന്‍ സൈന്യത്തിന് അനുകൂലമായി രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button