![](/wp-content/uploads/2017/04/orange-candy.jpg)
തൃശൂർ: തൃശൂർ കോമ്പറയില്‍ അന്യസംസ്ഥാനക്കാരനായ ഐസ്ക്രീം വില്‍പ്പനക്കാരനെത്തിയത് ‘മറ്റന്നാൾ ഉണ്ടാക്കിയ ഐസ്ക്രീമുമായി. ഇയാളുടെ കൈയിൽ നിന്ന് വാങ്ങിയ മാംഗോ ബാര്‍ ഐസ്ക്രീമില്‍ അത് നിര്‍മ്മിച്ച തീയതിയായി രേഖപ്പെടുത്തിയിരുന്നത് 2017 ഏപ്രില്‍ 15 ആണ്. അമ്മാടത്ത് പ്രവര്‍ത്തിക്കുന്ന ലാവിഷ് എന്ന കമ്പനിയുടെതായിരുന്നു ഐസ്ക്രീം.
എെസ്ക്രീമിലെ തീയതി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യുവാക്കള്‍ ഐസ്ക്രീം വില്‍പ്പനക്കാരനെ തടഞ്ഞുവയ്ക്കുകയും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരെത്തി ഐസ്ക്രീം പിടിച്ചെടുത്തു.
Post Your Comments