KeralaNews

ഐസിയുവിലെ ചികിത്സ ഇനി തത്സമയം ബന്ധുക്കൾക്കും കാണാം: പുതിയ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തീയറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗിക്ക് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കൾക്ക് തത്സമയം ദൃശ്യരൂപത്തിൽ കാണിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രികളുടെയും തീവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷൻ തീയറ്ററിലും സിസിടിവി കാമറകൾ നിർബന്ധമാക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് നിർദേശിച്ചു.

തീവ്രപരിചരണ വിഭാഗങ്ങൾ,ഓപ്പറേഷൻ തിയറ്റർ എന്നിവിടങ്ങളിൽ നടക്കുന്ന രഹസ്യ ചികിത്സ രോഗികളുടെ ബന്ധുക്കളിൽ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇടപെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും ആരോഗ്യം, റവന്യൂ , തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കുമാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഒരു മാസത്തിനുള്ളിൽ സർക്കാർ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button