KeralaNews

പൂരപ്രേമികൾക്ക് വെടിക്കെട്ടുകാഴ്ച നഷ്ടമാകില്ല: മന്ത്രി വി.എസ്.സുനിൽകുമാർ

നിയന്ത്രണങ്ങളോടെയാണെങ്കിലും, പൂരപ്രേമികൾക്ക് ഇക്കുറിയും വെടിക്കെട്ടുകാഴ്ച നഷ്ടമാകില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാതെ തൃശൂർപൂരം വെടിക്കെട്ട് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് കേന്ദ്രഎക്സ്പ്ലോസിവ് വിഭാഗം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു വി.എസ് സുനിൽകുമാർ.

കേന്ദ്രസര്‍ക്കാരിന്‍റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. രാജ്യത്തിനു തന്നെ മാതൃകയാകുംവിധം വെടിക്കെട്ട് നടത്താനാണ് തീരുമാനം. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ഇത്തവണ പൂരംവെടിക്കെട്ട്. നടത്തുക. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സ് ഏഴുദിവസത്തിനകം നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button