ന്യൂഡൽഹി: ചാരവൃത്തി കേസിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ യാദവിനു വധശിക്ഷ വിധിച്ച സംഭവത്തിൽ പാക്കിസ്ഥാനെതിരേ പ്രമേയം തയാറാക്കാൻ കോണ്‍ഗ്രസ് എംപി ശശി തരൂരിനോട് ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്ത നിഷേധിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. തന്‍റെ മന്ത്രാലയത്തിൽ കഴിവുള്ളവർക്ക് ക്ഷാമമില്ല. പ്രാഗൽഭ്യമുള്ള സെക്രട്ടറിമാർ സഹായത്തിനുണ്ടെന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
There is no dearth of talent in my ministry. I have the assistance of very able Secretaries. https://t.co/JH1wVAczLz
— Sushma Swaraj (@SushmaSwaraj) 11 April 2017
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെ തരൂര്‍ പ്രസ്താവന തയ്യാറാക്കാന്‍ സഹായം നല്‍കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്ക് പിന്നാലെ നമ്മളെയെല്ലാം ഒരുപോലെ ബാധിക്കുന്ന വിഷയമാണിതെന്ന് തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് സുഷമയുടെ പ്രതികരണം.
മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ സൈനിക കോടതിയുടെ നടപടിയില്‍ അപലപിച്ചുകൊണ്ടും, അന്താരാഷ്ട്ര തലത്തില്‍ വിധിക്കെതിരായ അഭിപ്രായ രൂപീകരണം നടത്തുന്നതിനും ലക്ഷ്യംവെച്ചുള്ളതാണ് സുഷമാ സ്വരാജ് തയ്യാറാക്കിയ പ്രസ്താവന.
Post Your Comments