തിരുവനന്തപുരം: പോലീസുകാരന് വഴിയോര കച്ചവടക്കാരെ പച്ചയ്ക്ക് തെറിവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിരുവനന്തപുരം മ്യൂസിയം എസ്ഐ ആണ് തെറിവിളിക്കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്ക് സമീപമാണ് സംഭവം. എസ്ഐ സുനിലാണ് ചീത്ത വിളിച്ച പോലീസ്.
തണ്ണിമത്തന് വില്‍ക്കുകയായിരുന്ന യുവാക്കളെയാണ് ചീത്തവിളിച്ചത്. യുവാക്കള്‍ സംഭവം പകര്‍ത്തി ഫേസ്ബുക്കിലിട്ടു. എന്നാല്‍ വീഡിയോ വൈറലായതോടെ, ആക്രമണങ്ങള്‍ സ്ഥിരം നടക്കുന്ന പ്രദേശത്ത് കച്ചവടക്കം ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ ചീത്ത പറയുകയായിരുന്നുവെന്ന് എസ്ഐ പറഞ്ഞു. യുവാക്കള്‍ക്ക് ഗൂണ്ടാ പശ്ചാത്തലമുണ്ടെന്നും എസ്ഐ പറഞ്ഞു.
ജീപ്പിലെത്തിയ പോലീസ് തണ്ണിമത്തന് വില്‍ക്കുന്ന യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ നിന്നും പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ജീവിക്കാനാണ് ഈ ജോലി ചെയ്യുന്നതെന്ന് യുവാക്കള്‍ പറഞ്ഞു. ഇതിനിടെയായിരുന്നു എസ്ഐ തെറിവിളിക്കുന്നത്. സാറ് ചീത്ത വിളിക്കരുതെന്ന് യുവാക്കളില്‍ ചിലര്‍ പറയുന്നത് വീഡിയോയില്‍ കാണാം.
യുവാക്കള്‍ക്ക് നേരെ എസ്ഐ വിരല്‍ചൂണ്ടി പാഞ്ഞടുക്കുന്നതും വീഡിയോയിലുണ്ട്. എസ്ഐക്കെതിരെ യുവാക്കള്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ ചീത്ത വിളിക്കുന്നത് വീഡിയോയിലില്ല. ഒടുവില്‍ വന്ന ജീപ്പില്‍ തിരിച്ചുപോകുകയാണ് എസ്ഐ ചെയ്യുന്നത്.
https://www.facebook.com/sijo.unni.73/videos/vb.100007429473398/1876079435983021/?type=2&theater
Post Your Comments