KeralaLatest NewsNews

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സി.പി.എമ്മും കളക്ടറും രണ്ട് തട്ടില്‍ : സി.പി.എമ്മിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് കളക്ടര്‍

ദേവികുളം: മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മും കളക്ടറും രണ്ട് തട്ടില്‍.

മൂന്നാര്‍ ദേവികുളത്ത് സിപി.എം നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞു. കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തിയ സബ് കളക്ടര്‍ വെങ്കിട്ടരാമനുമായി സി.പി.എം നേതാക്കള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങുവെന്ന് സബ് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പക്ഷെ വെല്ലുവിളിയുമായി സി.പി.എം. നേതാക്കളെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനിന്നിട്ടും പൊലീസ് ഇടപെടാന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button