തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി എംഎം മണി. സിപിഐക്കെതിരെ പ്രതികരിച്ചാണ് ഇത്തവണ മണി എത്തിയത്. സിപിഎം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുത്. തിരിച്ച് ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റം പറയരുതെന്നും എംഎം മണി ഓര്‍മ്മിപ്പിച്ചു. മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് പ്രത്യേക അജണ്ടയോടെയാണെന്നും എം.എം. മണി പറയുന്നു.
Post Your Comments