പത്തനംതിട്ട: ശബരിമലയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സുക്ഷിച്ച ശുചിമുറിയിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി . പാണ്ടിത്താവളത്തിനു സമീപം ശുചിമുറി സമുച്ചയത്തിനുളളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 ചാക്കിലധികം അരിയും പലവ്യഞ്ജനങ്ങളും 27 പാട്ട എണ്ണയും പച്ചക്കറികളും പിടികൂടിയവയിൽ ഉൾപ്പെടുന്നു.
പിടിച്ചെടുത്ത സാധനങ്ങൾക്കു ലക്ഷക്കണക്കിനു രൂപ വില വരും. അരിപ്പൊടി, വിവിധയിനം മസാലപ്പൊടികൾ, പേപ്പർ പാത്രങ്ങൾ എന്നിവയുമുണ്ട്. സന്നിധാനം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഗണേശ് കെ.പി, ഡെപ്യൂട്ടി തഹസിൽദാർ ബി. മഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സന്നിധാനത്തെ ഹോട്ടലുകളിൽ ഉപയോഗിക്കുന്നതിനു വേണ്ടി സാധനങ്ങൾ ശുചിമുറികളിൽ സുക്ഷിച്ചിരുന്നത് കണ്ടെത്തിയത്.
ശുചിമുറികളുടെ കരാറുകാരനെതിരേയും ഹോട്ടലുകൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
Post Your Comments