ദുബായ് : രാജ്യത്ത് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് നിയമം ലംഘിച്ച ഇരുപത്തിയഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ മന്ത്രാലയം അധികൃകര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്കെതിരെ 10000 ദിര്‍ഹം മുതല്‍ 20000 ദിര്‍ഹം വരെയാണ് പിഴ വിധിച്ചിരിക്കുന്നത്.ആരോഗ്യകേന്ദ്രങ്ങള്‍ ക്ലിനിക്കുകള്‍ തുടങ്ങിയവക്കാണ് ശിക്ഷ.
ദുബായ് ഹെല്‍ത്ത് അതോറിട്ടിയുടെ ഹെല്‍ത്ത് ഫണ്ടിംഗ് വിഭാഗം നടത്തിയ പരിശോധനകളിലാണ് നിയമലംഘകരെ കണ്ടെത്തിയത്. ഹെല്‍ത്ത് സെന്ററുകള്‍ ക്ലിനിക്കുകള്‍,ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയവക്കാണ് ശിക്ഷ. കൃത്രിമം കാട്ടിയ ആറ് ക്ലിനിക്കുകളെ പബ്ലിക് പ്രോസിക്യൂഷനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രോഗനിര്‍ണ്ണയത്തില്‍ മാറ്റം വരുത്തുക,നല്‍കാത്ത സേവനങ്ങള്‍ക്ക് പണം ആവശ്യപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് വിവിധ ഇന്‍ഷ്വറന്‍സ് കമ്പനി സേവന ദാതാക്കള്‍ ചെയ്ത കുറ്റം. ഇത് കൂടാതെ അനാവശ്യ പരിശോധനകള്‍ക്കും മറ്റും പണം ആവശ്യപ്പെടുക, ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയോ മറ്റ് സേവനങ്ങള്‍ക്കോ മുന്‍പ് പണം കൈപ്പറ്റാന്‍ ശ്രമിച്ചതിനും ശിക്ഷ നല്‍കിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ വൈകിയ കമ്പനികള്‍ക്കും ഡിഎച്ച്എ പിഴ ചുമത്തിയിട്ടുണ്ട്.
അംഗീകാരമില്ലാത്ത ഇന്‍ഷ്വറന്‍സിനു നല്‍കിയ ഇടനില കമ്പനികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. പതിനായിരം ദിര്‍ഹം മുതല്‍ എണ്‍പതിനായിരം ദിര്‍ഹം വരെയാണ് സ്ഥാപനങ്ങള്‍ക്ക് പിഴ വിധിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കിയിട്ടില്ലാത്ത തൊഴിലുടമകള്‍ക്ക് തൊഴിലാളി ഒന്നിന് 500 ദിര്‍ഹം എന്ന രീതിയില്‍ പിഴ ചുമത്തുമെന്നും ദുബായ് ഹെല്‍ത്ത് അതോറിട്ടി അറിയിച്ചു.
Post Your Comments