കൊണ്ടോട്ടി: ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലര കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിൽ. അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ കൊയിലാണ്ടി സ്വദേശി ഉന്മേഷ്(35) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 8.50ന് ഇത്തിഹാദ് എയര്‍വെയ്സ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.28 കോടി രൂപ വില വരും. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) സംഘം ഉന്മേഷിനെ പിടികൂടുകയായിരുന്നു. ബാഗിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. ഇയാള്‍ കള്ളക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് ഡി.ആര്.ഐ വ്യക്തമാക്കി.
Post Your Comments