KeralaNews

കൂട്ടക്കൊല നടത്തിയത് ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കാനെന്ന് കേഡല്‍; എന്താണീ ആസ്ട്രല്‍ പ്രൊജക്ഷന്‍

തിരുവനന്തപുരം: അമ്മയും അച്ഛനും സഹോദരിയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിച്ചതാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്നറിയപ്പെടുന്നത്. ശരീരത്തിൽനിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശം. വിദേശത്ത് നിന്ന് ആഭിചാര പ്രക്രിയകളില്‍ ആകൃഷ്ടനായ കേഡല്‍ 15 വര്‍ഷത്തോളമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുകയായിരുന്നെന്നാണ് പോലീസിനോട് പറഞ്ഞത്. ഇതിൽ വിജയിച്ചാൽ വിശാലമായതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ കാഴ്ചകൾ അനുഭവിക്കാനാകും. ആസ്ട്രൽ പ്രൊജക്‌ഷൻ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തികൾക്കും ഇയാളെ തൊടാനാകില്ലെന്നും പറയപ്പെടുന്നു.

നമ്മുടെ ശരീരത്തിലെ അന്നമയം, പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണ് ആസ്ട്രൽ ബോഡി എന്നു പറയുന്നത്. അഗാധ ധ്യാനത്തിലേർപ്പെടുമ്പോൾ ആസ്ട്രൽ ബോഡിയെ ശരീരത്തിൽനിന്നും ഉയർത്തി അതീന്ദ്രീയ സിദ്ധി ഉണർത്തി ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് പറയുന്നു. നിരന്തര പരിശ്രമം കൊണ്ട് അതീവ ശാന്തമായ അവസ്ഥയിൽ പ്രാപിക്കേണ്ട അവസ്ഥയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.എന്നാൽ തെറ്റിദ്ധാരണമൂലമോ, മനോവൈകല്യത്താലോ ആണ് ചിലർ ഇതിനായി സാത്താൻ സേവയിലെത്തിപ്പെടുന്നതും കുറ്റകൃത്യങ്ങളിലേർപ്പെടുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button