തിരുവനന്തപുരം: ഡിജിപിയെ കണ്ട് പരാതി നല്‍കാനെത്തിയ തന്നെ പോലീസ് കുടുക്കുകയായിരുന്നുവെന്ന് ഹിമവല്‍ ഭദ്രാനന്ദ. ജിഷ്ണുവിന്റെ കുടുംബത്തിന് സഹായം ചെയ്യാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയിലെ പോലീസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് ഡിജിപിക്ക് പരാതി കൊടുക്കാനാണ് വന്നത്.
കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തിട്ട് കാര്യമുണ്ടായില്ല. അതുകൊണ്ടാണ് ഡിജിപിയെ കാണാന്‍ വന്നത്. അദ്ദേഹം കാണാന്‍ സമയവും അനുവദിച്ചിരുന്നു. പിന്നീട് കാര്യങ്ങളൊക്കെ മാറിമറിയുകയായിരുന്നു. താന്‍ ഏത് കേസില്‍ അകപ്പെട്ടാലും അതിനൊരു ബലമുണ്ടാകുമെന്നാണ് പറയയുന്നത്.
ഇങ്ങനെ ബലമുണ്ടാക്കാന്‍ താന്‍ എന്താ ഫെവിക്കോളോ അതോ ശങ്കര്‍ സിമന്റോ ആണോയെന്നും ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു.
Post Your Comments