![](/wp-content/uploads/2017/04/Reliance-Jio-SIM-Cards.jpg)
ന്യൂഡൽഹി: മുംബൈ: ട്രായുടെ നിര്‍ദ്ദേശ പ്രകാരം സമ്മര്‍ സര്‍പ്രെസ് ഓഫര്‍ പിന്‍വലിച്ചതിന് പിന്നാലെ പുതിയ ഓഫറുമായി ജിയോ വിണ്ടും എത്തുന്നു. ധന്‍ ധനാ ധന്‍ എന്ന പേരിലാണ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ പ്രകാരം 309 രൂപ മുടക്കിയാല്‍ മൂന്ന് മാസത്തേക്ക് പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗം സാധ്യമാകും മാത്രമല്ല വോയ്‌സ് കോളുകളും സൗജന്യമാണ്. എന്നാൽ പ്രൈം അംഗത്വം എടുക്കാത്തവര്‍ക്ക് ഒരു ജി ബി പ്രതിദിന ഡേറ്റാ ലഭിക്കാന്‍ 408 രൂപ മുടക്കേണ്ടിവരും. നേരത്തെ 303 രൂപയ്ക്ക് നാല് മാസത്തേക്ക് സൗജന്യ സേവനമാണ് റിലയന്‍സ് ജിയോ നല്‍കിയിരുന്നത്.
ഇതോടൊപ്പം തന്നെ മറ്റൊരു പ്ലാനുംകൂടി ജിയോ അവതരിപ്പിക്കുന്നുണ്ട്. 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡേറ്റാ ഉപയോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. പ്രൈം അംഗത്വം ഇല്ലാത്തവർ 608 രൂപ മുടക്കണം.
Post Your Comments