NewsDevotional

താലിചാര്‍ത്തിന്റെ ആത്മീയരഹസ്യത്തെ കുറിച്ചറിയാം

ഹിന്ദുക്കളുടെ ഇടയില്‍ വളരെയധികം പവിത്രത കല്‍പ്പിക്കുന്ന ചടങ്ങാണ് ‘താലികെട്ട്.’ ഇതിന് പ്രത്യേക മുഹൂര്‍ത്തവും നോക്കിയാണ് നടത്തപ്പെടുത്. താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്മയെന്നര്‍ത്ഥം. മംഗളത്തില്‍ നിന്നാണ് ‘മംഗല്യം’ (വിവാഹം) എന്ന അര്‍ത്ഥമുണ്ടായത്. സൂത്രമെന്നാല്‍ ‘ചരട്’ എന്നര്‍ത്ഥം.

പുരുഷന്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരട് കെട്ടുമ്പോള്‍ ചരട് കെട്ടുന്ന ആളും (വരനും) കെട്ടപ്പെടുന്നവളും (വധു) പരസ്പരം ഒരു ധാരണാ ബലത്തോടെ ബന്ധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതോടെ സ്ത്രീ തന്നെ ചരടുകെട്ടിയ പുരുഷനോട് വിധേയപ്പെടുകയാണ്. ആലിലയുടെ ആകൃതിയിലുള്ള ഒരു ത്രികോണത്തിന്റെ പരിഷ്‌കൃത രൂപമാണ് സ്വര്‍ണനിര്‍മ്മിതമായ ഈ താലി. താലിയുടെ തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍ വിഷ്ണുവും താലിമൂലത്തില്‍ (തുമ്പില്‍) മഹേശ്വരിയും സ്ഥിതി ചെയ്യുന്നുവെന്നാണ് സങ്കല്പം.
സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ പ്രതീകമാണ് താലിച്ചരട് . താലിയുടെ കെട്ടില്‍ (കൊളുത്തില്‍) സര്‍വ്വ ലോകത്തിനും ആധാരമായ ‘മഹാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍ താലിച്ചരട് (ചെയിന്‍) കഴുത്തിനെ ചുറ്റി വലയം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ മൂന്നു ഗുണങ്ങളും ത്രിമൂര്‍ത്തികള്‍ (താലി’ മായാശക്തി (കെട്ട്) ഒന്നിച്ചു ചേരുമ്പോഴാണ് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നത്.

ഈ തലിച്ചരടിനെ ബന്ധിക്കുന്നവന്‍ ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിന് തുല്യമാകയാല്‍ പുരുഷനെ പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമാകുന്നത്. വിവാഹബന്ധം മനസ്സിലാണ്. മോതിരം പ്രതീകാത്മകവും രണ്ടു സംസ്‌ക്കാരങ്ങളേയും പഠിച്ച് സംസ്‌ക്കാരപരമായി പൊരുത്തപ്പെടാന്‍ കഴിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button