എടവണ്ണ: ഒന്‍പതുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ സുഹൃത്തിന് കൈമാറി അച്ഛന്‍ മുങ്ങി. പിന്നാലെ താമസസ്ഥലത്ത് അമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സംഭവം കൊലപാതകമാണോ എന്നതു സംബന്ധിച്ചും മറ്റും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അച്ഛനൊപ്പം അയാളുടെ സുഹൃത്തും ഒളിവിലായതാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്. എടവണ്ണയിലെ സുഹൃത്ത് ഷൈഖ് അമീറിന്റെ കയ്യില്‍ കുഞ്ഞിനെയേല്‍പ്പിച്ച് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ഇയാൾ മുങ്ങിയത്.
കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സഹീറലിയാണ് കുഞ്ഞിനെയേല്‍പ്പിച്ച് കടന്നു കളഞ്ഞത്. ഇയാള്‍ ഞായറാഴ്ച രാത്രിയാണ് പോയത്. തിരികെ വരാതായതോടെ ഷൈഖ് പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ഭാര്യ റാജിയയെ(21) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ സഹീറലിയുടെ അയല്‍വാസിയായിരുന്നു ഷൈഖ് മുഹമ്മദ്. സഹീറലിക്കും സുഹൃത്തിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ മലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റി.
Post Your Comments