
ചെന്നൈ : സിനിമാ വിതരണക്കാരുടെ പരിതപിക്കലിനെ കുറിച്ച് രജനികാന്ത്. അടുത്തിടെ തിയറ്ററില്‍ സിനിമ നഷ്ടമായതിന്റെ പേരില്‍ വിതരണക്കാര്‍ നടന്‍മാര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. രജനി ചിത്രങ്ങള്‍ക്കെതിരേയും സമാനമായ കുറ്റപ്പെടുത്തലുകളുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ തുറന്നുപറച്ചില്‍.
ഭീമമായ തുക നല്‍കി സിനിമ എടുത്തിട്ട് സിനിമ ലാഭമല്ലെന്ന് വിതരണക്കാരും തീയറ്റര്‍ ഉടമകളും പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ഒരു സിനിമ നിര്‍മിക്കുമ്പോള്‍ സ്വാര്‍ത്ഥരാകാതെ അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ലാഭമുണ്ടാകണമെന്നാണ് ആഗ്രഹിക്കേണ്ടത്. നിര്‍മാതാക്കള്‍ സ്വന്തം സിനിമ വില്‍ക്കാന്‍ പല എളുപ്പവഴികളും തേടും. അതില്‍വീണ് അര്‍ഹിക്കുന്നതിലും അധികം തുക നല്‍കി സിനിമ ഏറ്റെടുത്തശേഷം നഷ്ടം വന്നു എന്ന് പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രജനീകാന്ത് പറഞ്ഞു.
Post Your Comments